Loading ...

Home International

ബംഗ്ലാദേശില്‍ വീണ്ടും വിജയക്കൊടി പാറിച്ച് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ശെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

രാജ്യത്തെ 300 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപിച്ച 298 സീറ്റില്‍ 287 സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ച്‌ മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അട്ടിമറി നടന്നുവെന്ന ആരോപണം പരിശോധിക്കുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Related News