Loading ...

Home International

മുംബൈയിലേത‌് ഭീകരാക്രമണം തന്നെ: ഇമ്രാന്‍ ഖാന്‍

 à´®àµà´‚ബൈയില്‍ 2008 സെപ‌്തംബര്‍ 26ന‌് നടന്നത‌് ഭീകരാക്രമണം തന്നെയെന്ന‌് പാക‌് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. വാഷിങ‌്ടണ്‍പോസ്റ്റിന‌് നല്‍കിയ അഭിമുഖത്തിലാണ‌് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത‌്. 
പാക‌് സര്‍ക്കാരിനോട‌് കേസിന്റെ സ്ഥിതി അവലോകനം ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത‌് ഭീകരാക്രമണം തന്നെയാണ‌്. ഞങ്ങളുടെ മുന്‍കൈയില്‍ കേസ‌് തീര്‍പ്പാക്കും.

166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികവേളയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പാക്‌ നടപടികളില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുമായി സന്ധിസംഭാഷണത്തിനുള്ള ഓരോ സാധ്യതയും മോഡി സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിച്ചു. ഇന്ത്യ തെരഞ്ഞെടുപ്പിലേക്ക‌് നീങ്ങുകയാണ‌്. മുസ്ലിംവിരുദ്ധ--പാക‌് വിരുദ്ധ സര്‍ക്കാര്‍ മാറുമെന്നാണ‌് പ്രതീക്ഷ-- ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ഖാന്റെ പ്രതികരണത്തോട‌് ഇന്ത്യന്‍ കരസേനാ മേധാവി രൂക്ഷമായി പ്രതികരിച്ചു.ആക്രമണത്തിനുപിന്നില്‍ ആരാണെന്ന‌് നമുക്കും അന്താരാഷ്ട്ര ലോകത്തിനുതന്നെയുമറിയാം. സ്വയം അംഗീകരിക്കുന്നത‌് നല്ലതുതന്നെ. അതില്ലെങ്കില്‍പോലും ഞങ്ങള്‍ക്കറിയാം ഇതിനുപിന്നിലാരാണെന്ന‌്-- ജനറല്‍ ബിപിന്‍ റാവത്ത‌് വ്യക്തമാക്കി.

Related News