Loading ...

Home International

ഇമിഗ്രേഷന്‍ ബ്യൂറോയുടെ കാര്യക്ഷമത ഇല്ലായ്മ :ഡബ്ലിനില്‍ ക്രാന്തിയുടെ പ്രതിഷേധ സമരം

ഡബ്ലിന്‍> ഇമിഗ്രേഷന്‍ ബ്യൂറോയുടെ കാര്യക്ഷമതയില്ലായ്‌മമൂലം ഗാര്‍ഡ്‌ കാര്‍ഡ്‌ രജിസ്ട്രേഷനും, പുതുക്കലിനും, പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നാള്‍ക്കുനാള്‍ ഏറി വരികയാണ്. കുടിയേറ്റക്കാര്‍ക്കുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും, അടിയന്തിരമായി പ്രശ്നപരിഹാരങ്ങള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട്‌ ക്രാന്തി അയര്‍ലണ്ടും, ആന്റി റേസിസ്റ്റ് നെറ്റ് വര്‍ക്ക് അയര്‍ലണ്ടും സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 5ന്‌ രാവിലെ 11 ന്‌ ഡബ്ലിനിലെ GNIB ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


 
രജിസ്‌ട്രേഷനും മറ്റുമായി GNIB ഓഫീസ് അപ്പോയ്മെന്റുകള്‍ അന്യായമായി പണം കൊടുത്ത് ബ്ലാക്ക് മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യമായ ഓഫീസുകളും, ജീവനക്കാരും ഇല്ലാത്തത് സ്ഥിതി കൂടുതല്‍ മോശമാക്കുന്നു. 

ഇതേ ആവശ്യമുന്നയിച്ച്‌ മറ്റു സംഘടനകള്‍ നടത്തിയ സമരപരിപാടികളില്‍ മുന്‍പും ക്രാന്തി പങ്കെടുത്തിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവിലെ വര്‍ദ്ധിച്ച വാടക നിരക്കുകള്‍ക്കൊപ്പം ഗാര്‍ഡ കാര്‍ഡ് ഫീസില്‍ ഉള്ള വര്‍ദ്ധനവ് അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും, പ്രവാസി കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലുമപ്പുറമാണ്.

പ്രതിഷേധ സമരത്തിന് അയര്‍ലണ്ടിലെ എല്ലാ സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെയും, മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയും ക്രാന്തി അഭ്യര്‍ത്ഥിച്ചു. 

Related News