Loading ...

Home International

പിസ ഗോപുരത്തിന്റെ ചെരിവ് കുറയുന്നതായി എഞ്ചിനീയര്‍മാര്‍

നൂറ്റാണ്ടുകളായി ചെരിഞ്ഞുനില്‍ക്കുന്ന ഇറ്റലിയിലെ പ്രശസ്തമായ പിസ ഗോപുരം നേരെയാകുന്നതായി റിപ്പോര്‍ട്ട്. 1173ലാണ് പിസാ കത്തീഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1370ല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഗോപുരത്തിന്റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുള്ളതായി എഞ്ചിനീയര്‍ റോബര്‍ട്ട സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുകയായിരുന്നു.

1990 ല്‍ ഗോപുരത്തിന്റെ ചെരിവ് 5.5 ഡിഗ്രിയായിരുന്നു. ഗോപുരം അപകട നിലയിലായതിനാല്‍ 1990 മുതല്‍ 11 വര്‍ഷത്തേക്ക് സന്ദര്‍ശകരെ നിരോധിച്ചിരുന്നു. അതേസമയം, നാലു വലിയ ഭൂചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പിസാ ഗോപുരം താഴെ വീണില്ലെന്നാണ് റോമ ട്രെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. 1999-2001 കാലഘട്ടത്തില്‍ 0.5 ഡിഗ്രി ചെരിവ് കുറയ്ക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകള്‍ എന്‍ജിനീയര്‍മാര്‍ സ്ഥാപിച്ചു.

Related News