Loading ...

Home International

ഭീകരരെന്നു തെറ്റിദ്ധരിച്ചു വിനോദസഞ്ചാരികളെ ഈജിപ്ത്യൻ സൈന്യം കൊലപ്പെടുത്തി

കെയ്റോ∙ ജിഹാദികൾ എന്നു തെറ്റിദ്ധരിച്ച് മെക്സിക്കൻ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 12 പേരെ ഈജിപ്ത്യൻ സൈന്യം കൊലപ്പെടുത്തി. അൽ വഹാത്ത് പ്രദേശത്തെ മരുഭൂമിയിലൂടെ നാലു കാറുകളിലായി യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികളാണ് ആക്രമണത്തിന് ഇരയായത്. ഭീകരർ എന്നു തെറ്റിദ്ധരിച്ചാണ് ഇവരെ വെടിവച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 12 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ഇപ്പോഴത്തെ വിവരം. ഇവരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു സംബന്ധിച്ചുള്ള വിവരവും മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രധാന ഒളിത്താവളമാണ് ഈ പ്രദേശം. സാധാരണ വളരെ അപൂർവമായിട്ടേ ഇവിടെ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. കഴിഞ്ഞ മാസം ഫ്രഞ്ച് കമ്പനിയിലെ ജോലിക്കാരനായ ക്രയേഷ്യയിൽ നിന്നുള്ള ഒരു യുവാവിനെ ഭീകരർ ഈ പ്രദേശത്ത് വച്ച് തലയറുത്ത് കൊന്നിരുന്നു. മാത്രമല്ല സുരക്ഷാ സൈനികർക്കുനേരെ നിരവധി ആക്രമണങ്ങളും ഭീകരർ നടത്തിയിരുന്നു. ഇതേത്തുടർന്ന് സൈന്യം കർശന നിരീക്ഷണം നടത്തിവരികയായിരുന്നു.

Related News