Loading ...

Home International

പ്രധാനമന്ത്രി ഇന്ന് റഷ്യയിൽ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലെത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിൽ ഏഴാമത് ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫുമായും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗുമായും മോദി കൂടിക്കാഴ്ച നടത്തും.ആറംഗരാഷ്ട്രസഖ്യത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്ന പ്രഖ്യാപനം ഒമ്പത്, പത്ത് തീയതികളിൽ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിൽ നടന്നേക്കും. ചൈന, തജക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സതാൻ, ചൈന, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാകും സഖ്യത്തിലുണ്ടാവുക.കഴിഞ്ഞ ദിവസം കസാഖ്സ്താൻ സന്ദർശിച്ച മോദി സാംസ്കാരിക, ടൂറിസം, കാർഷിക മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പുവരുത്തുന്ന വിവിധ കരാറുകളിൽ ഒപ്പുവച്ചിരുന്നു.

Related News