Loading ...

Home peace

ദുരന്തകാലത്തെ മാധ്യമവിചാരണ ഒഴിവാക്കണം: മുരളി തുമ്മാരുകുടി

ദുരന്തകാലത്ത‌് കുറ്റവിചാരണ നടത്തുന്ന പ്രവണത മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന‌് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറഞ്ഞു. 'ദുരന്തമുഖത്തെ മാധ്യമപ്രവര്‍ത്തനം' വിഷയത്തില്‍ മലപ്പുറത്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുംമുമ്ബ‌് ആരാണ‌് കുറ്റക്കാരന്‍ എന്ന തരത്തില്‍ മാധ്യമങ്ങള്‍ വിചാരണ നടത്തരുത‌്. സ്വയം സന്നദ്ധരായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുടെ സമര്‍പ്പണത്തെപ്പോലും ഇത്തരം ചര്‍ച്ചകള്‍ വഴിമാറ്റും. ദുരന്തത്തിന്റെ ആദ്യദിവസങ്ങളിലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന‌് സഹായം ലഭിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കണം. മാധ്യമസ്ഥാപനങ്ങളില്‍ ഡിസാസ്റ്റര്‍ ഡെസ‌്ക‌് തുടങ്ങണം.

പ്രളയകാലത്തെ മാധ്യമപ്രവര്‍ത്തനം മികവുറ്റതായിരുന്നു. പ്രളയം കൈകാര്യംചെയ‌്ത മാധ്യമപ്രവര്‍ത്തകര്‍ ദുരന്തബാധിതരോട‌് മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന‌് വിവിധ ജോലികള്‍ക്കായി എത്തിയവര്‍ക്കുകൂടി മനസ്സിലാകുന്ന രീതിയില്‍ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനമുണ്ടാകണം. കേരളത്തിലെ 44 നദികളും കരകവിഞ്ഞ സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നതുമാത്രമാണ‌് പ്രളയത്തിന‌് വഴിവച്ചതെന്ന പ്രചാരണം ശരിയല്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

Related News