Loading ...

Home International

പത്താമത് ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കമായി

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ പത്താമത് ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റ് ബ്രിക്‌സ് രാജ്യങ്ങളായ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും യോഗത്തില്‍ പങ്കെടുക്കും.വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ 12 വരെയാണ് കൂടിക്കാഴ്ച്ച നടക്കുക. ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം ആഫ്രിക്കയിലെ ബ്രിക്‌സ് 4-ാം വ്യാവസായിക വിപ്ലവത്തില്‍ സമഗ്ര വളര്‍ച്ചയ്ക്കും പങ്കാളിത്തത്തിനുമുള്ള സഹകരണം എന്നതായിരിക്കും.


Related News