Loading ...

Home International

ഗുഹയ്ക്കുള്ളില്‍ ഇനി അഞ്ചുപേര്‍; രക്ഷാപ്രവര്‍ത്തനം നാളെ തുടരും

ബാങ്കോക്ക്: പ്രാര്‍ഥനയോടെ കാതോര്‍ത്തിരിക്കുന്ന വാര്‍ത്ത വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടാമത്തെ കുട്ടികളെ പുറത്തെത്തിച്ചതായാണ് ഏറ്റവും പുതിയ വിവരം. ഇന്നലെ രക്ഷപ്പെടുത്തിയ നാലുപേര്‍ക്കൊപ്പം ഇന്നു നാലു പേരെക്കൂടി പുറത്തെത്തിച്ചതോടെ ഇനി പുറത്തെത്താന്‍ ബാക്കിയുള്ളത് കോച്ച്‌ അടക്കം അഞ്ചുപേരാണ്.തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം 8.30) പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച്‌ ദൗത്യം തുടരുകയായിരുന്നു. രാത്രിയില്‍ കനത്ത മഴയാണ് പെയ്തതെങ്കിലും ഗുഹയിലെ ജലനിരപ്പില്‍ വലിയ വര്‍ധനയുണ്ടായിട്ടിലെന്നും രക്ഷാ ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന നരോങ്സാക് ഓസോട്ടനകോണ്‍ വ്യക്തമാക്കി.LIVE BLOG

ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി. ഇവരെ ഗുഹയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ചിയാങ് റായ് ആസ്പത്രിയിലാണുള്ളത്. അണുബാധയുണ്ടാകാതിരിക്കുന്നതിന് പ്രത്യേക വാര്‍ഡിലാണ് ഇവരെ ചികിത്സിക്കുന്നത്. കുടുംബാംഗങ്ങളെയും ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ല.

Related News