Loading ...

Home International

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ :പ്രവാസികൾക്ക് നേട്ടമാകും


ന്യൂഡല്‍ഹി: യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. 68.87ല്‍ വ്യാപാരം ആരംഭിച്ചു. ഇത് ഒരു സമയത്ത് 69ഉം കടന്ന് മുന്നേറുകയും ചെയ്തു. ആഗോള വിപണിയില്‍ ഇന്ധനവില വര്‍ധിച്ചതും യു.എസ്-ചൈന വ്യാപാര പ്രശ്‌നങ്ങളുമെല്ലാം രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായത്. ഡോളറിനുള്ള കൂടുതല്‍ ആവശ്യകതയും രൂപയുടെ മുല്യം ഇടിയുന്നതിനുള്ള കാരണമായി. ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇതോടെ യൂറോപ്പ്, ഗള്‍ഫ് തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്. 

ഈ വര്‍ഷം ഇതുവരെ 8 ശതമാനതത്തിന്റെ ഇടിവാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കഴിഞ്ഞവര്‍ഷം ഡോളറിനെതിരെ 5.96 ശതമാനത്തിന്റെ നേട്ടം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കം മുതലെ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. 2016 നവംബര്‍ 24 ല്‍ 68.86 രൂപയിലെത്തിയതാണ് ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന മൂല്യം. ക്രൂഡ് ഓയില്‍ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യവും ഇടിയുന്നത് ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Related News