Loading ...

Home International

കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​നു സ​​​മാ​​​ധാ​​​ന​​​പ്പു​​​ല​​​രി:ചരിത്രവിജയം


സിം​​​ഗ​​​പ്പൂ​​​ർ: ച​​​രി​​​ത്രം തി​​​രു​​​ത്തി കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​നു സ​​​മാ​​​ധാ​​​ന​​​പ്പു​​​ല​​​രി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാശപ്പെട്ടു. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ കാ​​​ണു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്പൂ​​​ർ​​​ണ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം അ​​​തി​​​വേ​​​ഗം ന​​​ട​​​പ്പാ​​​ക്കുമെന്ന് ഇരു വരും ഒപ്പുവച്ച ഉടന്പടിയിൽ പറയുന്നു. അ​​​തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക ചി​​​ല സു​​​ര​​​ക്ഷാ​ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ല്കി.
സ​​​ത്യ​​​സ​​​ന്ധ​​​വും പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​വും നേ​​​രി​​​ട്ടു​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ, ആ​​​രും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ മി​​​ക​​​ച്ച ഫ​​​ല​​​ങ്ങ​​​ൾ ഉ​​​ള​​​വാ​​​ക്കി എ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പി​​​ന്നീ​​​ടു പ​​​റ​​​ഞ്ഞ​​​ത്. പ്രാ​​​രം​​​ഭ​​​മാ​​​യി ഒ​​​രു മി​​​സൈ​​​ൽ എ​​​ൻ​​​ജി​​​ൻ പ​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​നം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി കിം ​​​പ​​​റ​​​ഞ്ഞെ​​​ന്നും ട്രം​​​പ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

എ​​​ന്നാ​​​ൽ, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ഉ​​​പ​​​രോ​​​ധം ഇ​​​പ്പോ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ല. സ​​​ന്പൂ​​​ർ​​​ണ ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി അ​​​നു​​​സ​​​രി​​​ച്ചി​​​രി​​​ക്കും അ​​​ത്. എ​​​ങ്കി​​​ലും കി​​​മ്മി​​​ന് ഒ​​​രു ആ​​​ശ്വാ​​​സ​​​നേ​​​ട്ട​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന സൈ​​​നി​​​ക​​​യു​​​ദ്ധാ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ വേ​​​ണ്ടെ​​​ന്നു വ​​​ച്ചു. അ​​​തു വ​​​ള​​​രെ ചെ​​​ല​​​വേ​​​റി​​​യ​​​തും പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വു​​​മാ​​​ണെ​​​ന്ന വാദം ട്രം​​​പ് ഉന്നയിച്ചു.ദ​​​ക്ഷി​​​ണ ​കൊ​​​റി​​​യ​​​യി​​​ലെ 30, 000 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രെ ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കി​​​ല്ല. ഉടന്പടി നടപ്പാക്കലിനെ ആശ്രയിച്ചാണ് അതും നടക്കുക. അ​​​വ​​​രെ ഏ​​​റ്റ​​​വും വേ​​​ഗം നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​ണു താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നു ട്രം​​​പ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Related News