Loading ...

Home International

സാന്പത്തിക സഹകരണം : ഇന്ത്യ-സിംഗപ്പൂർ ധാരണയായി

സിം​​​​ഗ​​​​പ്പൂ​​​​ർ: സാ​​​​ന്പ​​​​ത്തി​​​​ക​​​​ബ​​​​ന്ധ​​​​വും പ്ര​​​​തി​​​​രോ​​​​ധ ​​സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യും സിം​​​​ഗ​​​​പ്പൂ​​​​രും ധാ​​​​ര​​​​ണ​​​​യി​​​​ലാ​​​​യി. 

നാ​​​​വി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ സു​​​​പ്രധാന​​​​മാ​​​​യ എ​​​​ട്ടു ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും സിം​​​​ഗ​​​​പ്പൂ​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലീ ​​​​സി​​​​യ​​​​ൻ ലു​​​​ങും ധാ​​​​ര​​​​ണ​​​​യാ​​​​യി. ഇ​​​​ന്തോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ നാ​​​​വി​​​​ക​​​​സാ​​​​ന്നി​​​​ധ്യം ഉ​​​​ൾ​​​​പ്പെ​​​​ടെ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്തു. ഇ​​​​ന്ത്യ-​​​​സിം​​​​ഗ​​​​പ്പൂ​​​​ർ ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ത്തേ​​​​ക്കു നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ബ​​​​ന്ധ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​മോ​​​​ദ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി പ​​​​റ​​​​ഞ്ഞു. സമഗ്ര സാന്പത്തിക സഹകരണ കരാറിന്‍റെ (സി​​​​ഇ​​​​സി​​​​എ) ര​​​​ണ്ടാം അ​​​​വ​​​​​​​​ലോ​​​​ക​​​​ന യോ​​​​ഗം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചെ​​​​ന്നും ക​​​​രാ​​​​റി​​​​ന്‍റെ വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ത​​​​ല ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​മെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 

Related News