Loading ...

Home International

കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക്​ ബഹ്​റൈനില്‍ വിലക്ക്​

മനാമ: നിപ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക്​ ബഹ്​റൈന്‍ വിലക്ക്​ ഏര്‍​പ്പെടുത്തി. ഇതുസംബന്ധിച്ച്‌​ ബഹ്​റൈന്‍ കൃഷി, മ​റൈന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്ലാന്‍റ് വെല്‍ത്​ ഡയറ്​ടേറ്റിലെ ആക്​ടിങ്​ ചീഫ്​ ഒാഫ്​ പ്രൊട്ടക്ഷന്‍ അലി ഷബാന്‍ ബലാഹ്​ ഇന്ത്യന്‍ കാര്‍ഷിക മന്ത്രി രാജക്ക്​ കത്തയച്ചു.നിപ വൈറസ്​ ബാധ കേരളത്തില്‍ ഉണ്ടായ സാഹചര്യത്തില്‍ മേയ്​ 23 മുതല്‍ ഇനി ഒരറിയിപ്പ്​ ഉണ്ടാകുന്നതുവരെ ബഹ്​റൈനിലേക്ക്​ കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത്​ നിരോധിച്ചിരിക്കുകയാണെന്ന്​ കത്തില്‍​ അറിയിച്ചിട്ടുണ്ട്​. ഇൗ അറിയിപ്പ്​ ബഹ്​റൈനിലെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഇറക്കുമതി വ്യാപാരികള്‍ക്കും ലഭിച്ചിട്ടുണ്ട്​.നിപ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ബഹ്​റൈനികള്‍ ഇന്ത്യയിലേക്ക്​ പ്രത്യേകിച്ച്‌​ കേരളത്തിലേക്ക്​ പോകുന്നത്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബഹ്​റൈനിലെ മുംബൈ കോണ്‍സുലേറ്റ്​ അടുത്തിടെ ട്വിറ്ററില്‍ കൂടി അറിയിപ്പ്​ പുറപ്പെടുവിച്ചിരുന്നു.

Related News