Loading ...

Home International

പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം വാ​​​​ങ്ങാ​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍

പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം വാ​​​​ങ്ങാ​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍.ഈ ​​​​വ​​​​ര്‍​​​​ഷം 1,500 കോ​​​​ടി ച​​​​തു​​​​ര​​​​ശ്ര മീ​​​​റ്റ​​​​ര്‍ വാ​​​​ത​​​​കം അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ല്കാ​​​​മെ​​​​ന്നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
യുക്രൈൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ റ​​​​ഷ്യ​​​​യി​​​​ല്‍​​​​നി​​​​ന്നു വാ​​​​ത​​​​കം വാ​​​​ങ്ങു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ന്‍ യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ നേ​​​​ര​​​​ത്തേ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, യൂ​​​​റോ​​​​പ്പി​​​​ന്‍റെ ഊ​​​​ര്‍​​​​ജാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​​​​ണ​​​​മാ​​​​യി നി​​​​ക​​​​ത്താ​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കാ​​​​വി​​​​ല്ല.ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​​​​ഷം റ​​​​ഷ്യ​​​​യി​​​​ല്‍​​​​നി​​​​ന്ന് 15,500 ച​​​​തു​​​​ര​​​​ശ്ര മീ​​​​റ്റ​​​​ര്‍ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​മാ​​​​ണു യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ വാ​​​​ങ്ങി​​​​യ​​​​ത്. മൊ​​​​ത്തം ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 40 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മി​​​​ത്. ജ​​​​ര്‍​​​​മ​​​​നി​​​​യു​​​​ടെ മൊ​​​​ത്തം വാ​​​​ത​​​​ക ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 55 ശ​​​​ത​​​​മാ​​​​ന​​​​വും റ​​​​ഷ്യ​​​​യി​​​​ല്‍​​​​നി​​​​ന്നാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍​​​​നി​​​​ന്നു യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​നി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​ത​​​​ക ഇ​​​​റ​​​​ക്കു​​​​മ​​​​തി 25 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ഊ​​​​ര്‍​​​​ജാ​​​​വാ​​​​ശ്യ​​​​ങ്ങ​​​​ള്‍​​​​ക്കാ​​​​യി മ​​​​റ്റൊ​​​​രു പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ഉ​​​​ത്പാ​​​​ദ​​​​ക​​​​രാ​​​​യ ഖ​​​​ത്ത​​​​റി​​​​നെ​​​​യും യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന് ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും
 

Related News