Loading ...

Home International

പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി വളരെ രൂക്ഷം; രാജിവയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍.ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇമ്രാന്‍റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന് വ്യക്തമായി.'എന്നെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം എല്ലാ കാര്‍ഡുകളും പുറത്തെടുക്കും എന്നറിയാം. എനിക്കെതിരെ അവര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിപ്പോകും’ -ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.‘ഏതെങ്കിലും കള്ളന്മാരുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല താന്‍ നേതാവായത്, അതിനാല്‍ തന്നെ എന്തിന് രാജിവയ്ക്കണം’. എന്നെ വീട്ടിലിരുത്താം എന്നത് അതിമോഹമാണ് ഇമ്രാന്‍ പറഞ്ഞു.സര്‍ക്കാറിന്‍റെ അനിവാര്യമായ പതനം ഒഴിവാക്കാന്‍ അവസാന അടവുകള്‍ പയറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്‍ നല്‍കിയ ഹര്‍ജി.

Related News