Loading ...

Home International

ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 9 ദശലക്ഷം ആളുകളുള്ള നഗരം ഒറ്റ രാത്രികൊണ്ട് അടച്ചു

ബീജിംഗ് : 4,000ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഒമ്പത് ദശലക്ഷം ആളുകളുള്ള ഒരു വ്യാവസായിക നഗരം ഒറ്റരാത്രികൊണ്ട് പൂട്ടി ചൈന.നിലവില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം 4,770 പുതിയ അണുബാധകള്‍ ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലെ ഭൂരിഭാഗവും, അയല്‍ നഗരമായ ലിയോണിംഗ് പ്രവിശ്യയിലെ ഷെന്‍യാങ് നഗരത്തിലും തിങ്കളാഴ്ച വൈകീട്ടോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.രണ്ട് വര്‍ഷത്തിനിടെ ചൈനയിലെ കൊവിഡ് കേസുകള്‍ ഇത്രയധികം രൂക്ഷമാകുന്നത് ഇപ്പോഴാണ്. 45 ലക്ഷത്തോളം പേരുള്ള ജിലില്‍ നഗരത്തില്‍ ജനങ്ങളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം. 90 ലക്ഷം പേരുള്ള ചാന്‍ചന്‍ പ്രാവിശ്യയില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങാന്‍ മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.ഷാങ്ഹായ് പോലുള്ള ചില നഗരങ്ങള്‍ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും പകരം വ്യക്തിഗത കെട്ടിട ലോക്ക്ഡൗണുകളുടെ ഒരു വെബ് ഏര്‍പ്പെടുത്തുകയും ചെയ്തു, ഇവിടെ പുതിയ പ്രതിദിന രോഗലക്ഷണങ്ങളില്ലാത്ത അണുബാധകള്‍ നൂറിന് മുകളിലാണ്. ഗ്രാമ, നഗര മേഖലകളില്‍ ഒരു പോലെ വൈറസ് പടര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയത്. ഷാങ്ഹായ് പ്രവിശ്യയിലെ സ്‌കൂളുകള്‍ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് കൊവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളില്‍ കഴിഞ്ഞ ആഴ്ച നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം. ഇതിന് വേണ്ടി രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ താല്‍ക്കാലി ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം, ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്‌സിനേഷന്‍ വിപുലീകരിക്കണമെന്നും പകര്‍ച്ചവ്യാധി പ്രതികരണ നടപടികള്‍ ഉയര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. ഏഷ്യയുടെ ചില ഭാഗങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related News