Loading ...

Home International

യുഎഇയിലെ ആദ്യത്തെ ബാറ്ററി റീസൈക്ലിംഗ് യൂണിറ്റിന് തുടക്കം കുറിച്ച്‌ മലയാളികള്‍

ദുബായ്: പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന പഴയ ബാറ്ററികള്‍ റീസൈക്ലിംഗ് ചെയ്ത് മറ്റു ജനോപകരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യുഎഇയിലെ ആദ്യത്തെ സ്ഥാപനത്തിന് തുടക്കം കുറിച്ച്‌ മലയാളികള്‍.മലയാളികളുടെ ഉടമസ്ഥതയിലുള്ള ദുബയ് റീജന്‍സി ഗ്രൂപ്പ് ഫോര്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെയും സീഷോര്‍ ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പരിസര മലിനീകരണത്തിന് ഏറെ ആഘാതം സൃഷ്ടിക്കുന്ന ബാറ്ററിയില്‍ അടങ്ങിയ സള്‍ഫ്യൂരിക്ക് ആസിഡും പ്ലാസ്റ്റിക്കും ലെഡും പാഴാക്കാതെ നവീകരിച്ച്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനമാണ് ദുബാറ്റ്. 110 ദശലക്ഷം ദിര്‍ഹം ചിലവിട്ട് 70,000 ച.അടിയില്‍ ദുബയ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ (ഡിഐസി)ദുബാറ്റിന് തുടക്കം കുറിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രൊമോട്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related News