Loading ...

Home International

പാ​ക്കി​സ്ഥാ​നി​ലെ സൈ​നി​ക ആ​യു​ധ​ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വന്‍ സ്ഫോ​ട​നം

ഇ​സ്‌​ലാ​മാ​ബാ​ദ്: വ​ട​ക്ക​ന്‍ പാ​ക്കി​സ്ഥാ​നി​ലെ സൈ​നി​ക ആ​യു​ധ​ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വന്‍ സ്ഫോ​ട​നം.
പ്ര​ദേ​ശ​ത്തെ ക​ന്‍റോ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യ്ക്കു സമീപത്തായാണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. തു​ട​രെ​യു​ള്ള സ്ഫോ​ട​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ വ​ലി​യ തീ​പി​ടി​ത്തം ഉ​ണ്ടാ​യതായും റിപ്പോര്‍ട്ടുണ്ട്. ആ​യു​ധ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ണ് ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. തീ ​ആ​ളി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.സംഭവത്തെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്ഫോടനത്തിനുശേഷം, വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപമുള്ള പ്രദേശം മുഴുവന്‍ പാക് സൈന്യം വളഞ്ഞിരിക്കുകയാണെന്നാണ് വിവരം. സൈന്യത്തിന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് ഈ പ്രദേശം.ഏതാനും ദിവസങ്ങള്‍ക്ക് മുൻപ്, ബലൂചിസ്താനിലെ സിബി ജില്ലയില്‍ ഐഇഡി ആക്രമണത്തില്‍ നാല് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താനില്‍ 2022ന്റെ തുടക്കത്തില്‍ തന്നെ, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.

Related News