Loading ...

Home International

ബ്രി​ട്ട​നി​ല്‍ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍​ക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി

ബ്രിട്ടൺ: ബ്രി​ട്ട​നി​ല്‍ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍​ക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി.ബ്രി​ട്ട​നി​ല്‍ എ​ത്തു​ന്ന​തി​നു​മു​മ്പു പാ​സ​ഞ്ച​ര്‍ ലൊ​ക്കേ​റ്റ​ര്‍ ഫോ​റം പൂ​രി​പ്പി​ക്കു​ക, വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് യാ​ത്ര പു​റ​പ്പെ​ടും മുമ്പുള്ള കോ​വി​ഡ് പ​രി​ശോ​ധ​ന എ​ന്നി​വ​യാ​ണ് നീ​ക്കി​യ​ത്.ഇ​തോ​ടെ ആ​ളുക​ള്‍​ക്ക് സു​ഗ​മ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​മെ​ന്ന് ബ്രി​ട്ടീ​ഷ് വ്യോ​മ​യാ​ന മ​ന്ത്രി റോ​ബ​ര്‍​ട്ട് കോ​ര്‍​ട്സ് പ​റ​ഞ്ഞു.അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്കാ​യു​ള്ള ഹോ​ട്ട​ല്‍ ക്വാ​റ​ന്‍റൈ​നും മാ​ര്‍​ച്ച്‌ അ​വ​സാ​ന​ത്തോ​ടെ എ​ടു​ത്തു​ക​ള​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തു​വ​രെ വാ​ക്സി​നെ​ടു​ത്ത​വ​രെ മാ​ത്ര​മാ​യി​രു​ന്നു പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. അ​ല്ലാ​ത്ത​വ​ര്‍​ക്ക് യാ​ത്ര പു​റ​പ്പെ​ടും മുമ്പ് ബ്രി​ട്ട​നിലെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​വും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു.

Related News