Loading ...

Home International

ഇസ്രായേലില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി: ഒമിക്രോണിന്റെയും ബിഎ.2 സ്ട്രൈനിന്റെയും സംയുക്ത കേസുകളാണ് സ്ഥിരീകരിച്ചത്

ഒറിജിനല്‍ ഒമിക്റോണും 'സ്റ്റെല്‍ത്ത്' ബിഎ.2 വേരിയന്റും സംയോജിപ്പിച്ച കൊറോണ വൈറസ് (COVID-19) വകഭേദം രണ്ട് പേരില്‍ കണ്ടെത്തിയതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ബെന്‍ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കുന്നതിനിടെ, അടുത്ത ദിവസങ്ങളിലാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് മന്ത്രാലയം പറയുന്നു. നേരിയ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രണ്ട് രോഗികള്‍ക്കും പ്രത്യേക വൈദ്യസഹായം ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ആദ്യകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് 'സ്റ്റെല്‍ത് ഒമിക്രോണ്‍' അല്ലെങ്കില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ ബി.എ.2 വകഭേദം യഥാര്‍ഥ ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്നു എന്നാണ്. ഇത് യഥാര്‍ഥ വൈറസിനേക്കാളും മറ്റ് വകഭേദങ്ങളെക്കാളും വേഗത്തില്‍ പടരുന്നു.അതിനിടെ, ഫൈസറും ബയോഎന്‍ടെക്കും 65 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് തങ്ങളുടെ കോവിഡ് വാക്സിന്റെ രണ്ടാമത്തെ ബൂസ്റ്റര്‍ ഷോടിന് അടിയന്തര അനുമതി നല്‍കണമെന്ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡ്രഗ് റെഗുലേറ്ററോട് ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ അഭ്യര്‍ഥന രണ്ട് ഇസ്രായേലി പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കമ്പനികള്‍ പ്രസ്താവനയില്‍ അറിയിച്ചു, 'ഒരു അധിക എം ആര്‍ എന്‍ എ ബൂസ്റ്റര്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും സ്ഥിരീകരിച്ച അണുബാധകളുടെയും ഗുരുതരമായ രോഗങ്ങളുടെയും നിരക്ക് കുറയ്ക്കുകയും ചെയ്യുന്നതായും പറയുന്നു.ചൈനയെപ്പോലുള്ള ഏതാനും രാജ്യങ്ങള്‍ ഒഴിച്ചാല്‍, ഒമിക്രോണ്‍ തരംഗത്തിനിടയിലെ റെകോര്‍ഡ് വ്യാപനത്തില്‍ നിന്ന് മിക്ക രാജ്യങ്ങളിലും കോവിഡ് കേസ് നില ഗണ്യമായി കുറഞ്ഞു.'സ്ഥിരീകരിച്ച അണുബാധകളുടെ നിരക്ക് രണ്ട് മടങ്ങ് കുറവാണെന്നും ഒരു അധിക ബൂസ്റ്റര്‍ ഡോസ് ലഭിച്ച വ്യക്തികളില്‍ ഗുരുതരമായ രോഗങ്ങളുടെ നിരക്ക് നാല് മടങ്ങ് കുറവാണെന്നും' ഫൈസറും ബയോഎന്‍ടെകും ആദ്യം ഇസ്രായേലില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്കാജനകമാണ്.

Related News