Loading ...

Home International

ഖസബ് തുറമുഖ വികസനം: മന്ത്രാലയം കരാര്‍ ഒപ്പിട്ടു

മസ്കത്ത്: ഖസബ് തുറമുഖത്തിന്‍റെ നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത വാര്‍ത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം ഹച്ചിസണ്‍ പോര്‍ട്ട്‌സ് സൊഹാറുമായി കരാര്‍ ഒപ്പിട്ടു.ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എന്‍ജിനീയര്‍ സയീദ് ബിന്‍ ഹമൂദ് അല്‍ മാവാലി, ഒമാന്‍ ഇന്‍റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്ബനി (ഹച്ചിസണ്‍ പോര്‍ട്ട്‌സ് സൊഹാര്‍) സി.ഇ.ഒ അന്‍സണ്‍ കിം എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.കരാറിലൂടെ തുറമുഖത്തെ സാമ്പത്തികമായി വികസിപ്പിച്ച്‌ പ്രാദേശിക ജന വിഭാഗങ്ങളെ സഹായിക്കുമെന്നും ഖസബ് തുറമുഖം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത മേയില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്നും അല്‍ മാവാലി പറഞ്ഞു.
ധാരണപത്രം ഒപ്പിടല്‍ ചടങ്ങില്‍ ഗതാഗത, കമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ ഖമീസ് ബിന്‍ മുഹമ്മദ് അല്‍ ഷമാഖി പങ്കെടുത്തു.

Related News