Loading ...

Home International

സഹകരണം വര്‍ധിപ്പിക്കാന്‍ ഒമാനും ഫ്രാന്‍സും

മസ്കത്ത് : ഒമാന്‍-ഫ്രാന്‍സ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടത്തി.
ഒമാനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രകാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്ഥിയ്യും ഫ്രാന്‍സിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രാലയത്തി‍െന്‍റ മിഡിലീസ്റ്റ്‌ ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ആനി ഗുഗനും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു.
സാംസ്കാരികവും ശാസ്ത്രീയവുമായ വിനിമയങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി. പ്രാദേശികവും അന്തര്‍ദേശീയവുമായ പൊതുവായ വിഷയങ്ങളില്‍ ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു. സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ സഹായിക്കുന്ന എല്ലാ ശ്രമങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തി. ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News