Loading ...

Home International

ജപ്പാനിലെ സ്കൂളുകളില്‍ 'പോണിടെയിലിന്' നിരോധനം:ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വിചിത്ര കാരണം

പെണ്‍കുട്ടികള്‍ മുടി പോണിടെയിലായി കെട്ടുന്നതിന് ജപ്പാനിലെ സ്കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
പെണ്‍കുട്ടികള്‍ മുടി പോണിടെയിലായി കെട്ടുമ്പോള്‍ അവരുടെ കഴുത്തിന്റെ പിന്‍ഭാഗം കാണുമെന്നും ഇത് ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.രാജ്യത്ത് ഏര്‍പ്പെടുത്തിയ ഈ പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ചില സ്കൂളുകള്‍ ഈ നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ജപ്പാനില്‍ ആദ്യമായല്ല ഇത്തരത്തില്‍ വിചിത്ര നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നേരത്തെ വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാര്‍ഥികള്‍ ധരിക്കാന്‍ പാടുള്ളൂവെന്ന തരത്തില്‍ നിയമം ഇറക്കിയിരുന്നു. എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു.

Related News