Loading ...

Home International

ബൂസ്റ്റര്‍ ഡോസിന്​ 12 മാസം കാലാവധി: ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ മന്ത്രാലയം


ദോഹ: ബൂ​സ്റ്റ​ര്‍ ഡോ​സ്​ വാ​ക്സി​ന്‍റെ കാ​ലാ​വ​ധി 12 മാ​സ​മാ​യി ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.കോ​വി​ഡ്​ മു​ക്​​തി നേ​ടി​യ​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി​യു​ടെ കാ​ലാ​വ​ധി​യും 12 മാ​സ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബൂ​സ്റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​രു​ടെ​യും കോ​വി​ഡ്​ മു​ക്​​ത​രു​ടെ​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി 9 ​ല്‍​നി​ന്നും 12 മാ​സ​മാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.
നി​ല​വി​ല്‍ 9​ മാ​സം​വ​രെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​രി​ച്ച​ത്.കോ​വി​ഡ്​ സം​ബ​ന്ധി​ച്ച്‌​ നി​ര​ന്ത​ര​മാ​യി പ​ഠ​ന​ങ്ങ​ളും പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും തു​ട​രു​ന്ന​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്നും അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു.ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ആ​റു മാ​സം ക​ഴി​യു​ന്ന​തോ​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.അ​തു​കൊ​ണ്ട്​ ആ​റു മാ​സം ക​ഴി​യു​ന്ന​തോ​ടെ ഇ​വ​ര്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​ന്‍ അ​ര്‍​ഹ​രാ​യി മാ​റും. 12 വ​യ​സ്സു ക​ഴി​ഞ്ഞ എ​ല്ലാ​വ​ര്‍​ക്കും ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്‌​ ആ​റു മാ​സം പി​ന്നി​ട്ട​വ​രാ​ണെ​ങ്കി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി

Related News