Loading ...

Home International

വടക്കന്‍ ശര്‍ഖിയയില്‍ വികസന പദ്ധതിക്കായി 25.66 ലക്ഷം റിയാല്‍

മസ്കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാനായി 25,66,035 റിയാലിന്‍റെ ഏഴു കരാറില്‍ ഒപ്പുവെച്ചു.ഗവര്‍ണറും ടെന്‍ഡര്‍ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അലി ബിന്‍ അഹമ്മദ് അല്‍ ഷംസിയാണ് പ്രാദേശിക കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചത്.
മുദൈബി വിലായത്തിലെ നിരവധി ഗ്രാമങ്ങളില്‍ 1.3 ദശലക്ഷം റിയാലില്‍ ഉള്‍ഭാഗങ്ങളിലെ റോഡുകള്‍ രൂപകല്‍പന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ളതാണ് ആദ്യ കരാര്‍. മുദൈബി വിലായത്തില്‍ 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 70,388 റിയാല്‍ ചിലവില്‍ മുനിസിപ്പല്‍ അറവുശാല സ്ഥാപിക്കാനാണ് രണ്ടാമത്തെ കരാറിലൂടെ ലക്ഷ്യമിടുന്നത്.
സ്പോര്‍ട്സ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനും വിലായത്തുകളുടെ ഗേറ്റുകള്‍ മനോഹരമാക്കുന്നതിനുമായി ഇന്റര്‍ലോക്ക് ടൈലുകളും മറ്റും വിതരണം ചെയ്യുന്നതിനാണ് മൂന്നാമത്തെ കരാര്‍. 2,89,000 റിയാലാണ് മൊത്തം ചിലവ്. 83,647 റിയാല്‍ ചിലവില്‍ ഗവര്‍ണറേറ്റിലെ പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും കുട്ടികളുടെ റൈഡുകള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള പദ്ധിതി രൂപവത്കരിക്കാനാണ് നാലാമത്തെ കരാറിലൂടെ ഉദ്ദേശിക്കുന്നത്. മുദൈബി വിലായത്തിലെ സിനാവിലെ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് 33,000 റിയാല്‍ ചിലവില്‍ 10 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നതിനാണ് അഞ്ചാമത്തെ കരാര്‍ ഒപ്പിട്ടത്. വടക്കന്‍ ശര്‍ഖിയ മുനിസിപ്പാലിറ്റിക്ക് 6,90,000 റിയാലിന്റെ ഉപകരണം വിതരണം ചെയ്യുന്നതാണ് ആറാമത്തെ കരാര്‍. മുദൈബിയില്‍ കന്നുകാലികള്‍ക്കും കാലിത്തീറ്റക്കുമുള്ള പദ്ധതിയുടെ പഠനത്തിനും രൂപകല്‍പനക്കും വേണ്ടിയുള്ളതാണ് ഏഴാമത്തെ കരാര്‍. 20,000 റിയാലാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.

Related News