Loading ...

Home International

യുദ്ധക്കെടുതി:യുക്രൈന്‍ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച്‌ കുവൈത്ത്

കുവൈത്ത്: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈന് അടിയന്തര സഹായമെത്തിച്ച്‌ കുവൈത്ത്. യുക്രൈന്‍ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച്‌ കൊടുത്തായിരുന്നു കുവൈത്തിന്റെ സഹായം.33.5 ടണ്‍ സഹായവസ്തുക്കളുമായി കുവൈത്ത് വ്യോമസേനയുടെ വിമാനം അബ്ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്ന് പോളണ്ടിലേക്ക് പുറപ്പെട്ടു.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക വിമാനത്തില്‍ മരുന്നും ഭക്ഷ്യസാധനങ്ങളും യുക്രൈനിലേക്ക് അയച്ചത്. അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിന്റെ നിര്‍ദേശ പ്രകാരമാണ് യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുന്നതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ ഹിലാല്‍ അല്‍സായിര്‍ പറഞ്ഞു .

Related News