Loading ...

Home International

രണ്ട് ദശലക്ഷത്തിലധികം അഭയാര്‍ഥികള്‍ യുക്രൈനിൽ നിന്നും പാലായനം ചെയ്തതായി യു.എന്‍

കിയവ്: റഷ്യന്‍ അധിനിവേശം മൂലം യുക്രൈനിൽ നിന്ന് രണ്ട് ദശലക്ഷത്തിലധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യൂറോപ്പില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നതെന്ന് യു.എന്‍ അറിയിച്ചു.
പോളണ്ടിലേക്കാണ് ഭൂരിഭാഗം പേരും പാലായനം ചെയ്യുന്നതെന്ന് യുക്രൈനിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിൽ വിടുന്ന അഭയാര്‍ത്ഥികളില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ പോളണ്ടിലെത്തിയെന്നാണ് കണക്കുകള്‍. ഏകദേശം 9900 ആളുകള്‍ റഷ്യയിലേക്കെത്തിയതായും കണക്കുകള്‍ പറയുന്നു.
മാര്‍ച്ച്‌ 7 ന് മാത്രം 1.7 ദശലക്ഷത്തിലധികം പൗരന്മാര്‍ യുക്രൈനില്‍ നിന്നും അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാലായനം ചെയ്ത രണ്ട് ദശലക്ഷത്തിലധികം ആളുകളില്‍ പകുതിയും കുട്ടികളാണ്.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണിതെന്ന് യു.എന്‍ പറഞ്ഞു.
കൂട്ടപ്പലായനംആരോഗ്യ ദുരന്തത്തിന് വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.à´’) മുന്നറിയിപ്പ് നല്‍കി.  യുക്രൈനില്‍ കൊല്ലപ്പെടുന്നവരുടെ കണക്കിനേക്കാള്‍ കൂടുതലാണ് ഇവിടെ നിന്നും പലായനെ ചെയ്യുന്ന അഭയാര്‍ഥികളുടെ എണ്ണം.യുക്രൈനില്‍ 
നിന്ന് ഒരു ദശലക്ഷത്തിലധികം അഭയാര്‍ഥികള്‍ പോളണ്ടില്‍ എത്തിയിട്ടുണ്ടെന്ന് പോളണ്ടിലെ അതിര്‍ത്തി സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related News