Loading ...

Home International

ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്: ഇന്ന് മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ എത്തും

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്.രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.അതേസമയം, സുമിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചര്‍ച്ചകള്‍ തുടരുകയാണ്.കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും, വെടി നിര്‍ത്തല്‍ പ്രായോഗിക തലത്തില്‍ വരാത്തതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തില്‍ വിട്ടു വീഴ്ചയ്‌ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും, ചര്‍ച്ചകള്‍ തുടരുകായാണെന്നും വിദേശമന്ത്രാലയം അറിയിച്ചു.കീവില്‍ ഫെബ്രുവരി 27ന് വെടിവെയ്പ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്‍ ഹര്‍ജോത് സിങിനെ തിങ്കളാഴ്ച വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. കീവില്‍ നിന്നും റോഡുമാര്‍ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ച ശേഷമാണ് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.


Related News