Loading ...

Home International

അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം: സമ്മാനാർഹയായത് പ്രശസ്ത ഇന്ത്യന്‍ വനിതാ ഫോട്ടോഗ്രഫര്‍ ദയാനിത

സ്വീഡന്‍:2022ലെ ഹസെല്‍ബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം പ്രശസ്ത ഇന്ത്യന്‍ വനിതാ ഫോട്ടോഗ്രഫര്‍ ദയാനിത സിങ് ദക്ഷിണേഷ്യയില്‍ നിന്നുള്ള ആദ്യ സമ്മാനജേതാവും സമ്മാനത്തുകയായ ഒന്നര കോടി സ്വീകരിക്കുന്ന ആദ്യത്തെയാളുമാണ് ദയാനിത. സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ ഒക്ടോബര്‍ 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.ദയാനിത പകര്‍ത്തി‍യ പ്രശസ്ത ചിത്രങ്ങളുടെയും രചിച്ച പുസ്തകങ്ങളുടെയും പ്രദര്‍ശനം അന്നേദിവസം ഹസെല്‍ബ്ലാഡ് സെന്‍ററില്‍ നടക്കും. കൂടാതെ, പുതിയ പുസ്തകത്തിന്‍റെ പ്രകാശനം തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് നിര്‍വഹിക്കും.വിപുലമായ ഫോട്ടോഗ്രാഫിക് സങ്കേതങ്ങളിലൂടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ ദയാനിത പുതിയ വഴികള്‍ തുറന്നതാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ന്യൂഡല്‍ഹിയിലാണ് ദയാനിത സിങ് താമസിക്കുന്നത്.

Related News