Loading ...

Home International

അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനിൽനിന്നും പുട്ടിനെ പുറത്താക്കി

മോസ്കോ: ഉക്രൈയിന്‍ സംഘര്‍ഷത്തിന്റെ  പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനിലെ (ഐ.ജെ.എഫ് ) എല്ലാ സ്ഥാനങ്ങളില്‍ നിന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെയും റഷ്യന്‍ ബിസിനസുകാരന്‍ ആര്‍കാഡി റോട്ടന്‍ബര്‍ഗിനെയും നീക്കം ചെയ്തു.ജൂഡോ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിട്ടുള്ള പുട്ടിനെ ഓണററി പ്രസിഡന്റ്, അംബാസഡര്‍ സ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ച ഐ.ജെ.എഫ് സസ്പെന്‍ഡ് ചെയ്തിരുന്നു.ഐ.ജെ.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന റോട്ടന്‍ബര്‍ഗ് 2013 മുതല്‍ സംഘടനയിലെ ഡെവലപ്മെന്റ് മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പുട്ടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശതകോടീശ്വരനായ റോട്ടന്‍ബര്‍ഗ്. വേള്‍ഡ് തയ്ക്വോണ്ടോ ഫെഡറേഷന്‍ നേരത്തെ പുട്ടിന് നല്‍കിയിരുന്ന ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തിരുന്നു. റഷ്യയിലെ കസാനില്‍ നടക്കാനിരുന്ന ഗ്രാന്‍ഡ്സ്ലാം ഐ.ജെ.എഫ് റദ്ദാക്കിയിരുന്നു

Related News