Loading ...

Home International

ഓപറേഷന്‍ ഗംഗ; പോളണ്ടിലെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത് മലയാളി ഉദ്യോഗസ്ഥ

വാര്‍സോ: യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യമായ ഓപറേഷന്‍ ഗംഗയില്‍ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ.പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മുഹമ്മദ് മല്ലികാണ് കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കാസര്‍ക്കോട് സ്വദേശിയാണ് ഡല്‍ഹിയില്‍ ജനിച്ച നഗ്മ. യുക്രൈനില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

Related News