Loading ...

Home International

ഗതാഗത സുരക്ഷക്കായി സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ച്‌ അജ്മാന്‍

അജ്‌മാൻ:ഗതാഗത സുരക്ഷക്കായി സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ച്‌ അജ്മാന്‍.അടിയന്തര സാഹചര്യങ്ങളിലും പോലീസിന്‍റെ പ്രതികരണം വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ചാണ് ഗേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇതു വഴി കടന്നു പോകുന്ന വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കും. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണ് സ്മാര്‍ട്ട് ഗേറ്റുകള്‍. അജ്മാന്‍റെ അതിര്‍ത്തി മേഖലകളിലാണ് ഗേറ്റുകള്‍ പ്രധാനമായും സ്ഥാപിക്കുന്നത്. വാഹന റജിസ്ട്രേഷന്‍ പുതുക്കാത്തതടക്കമുള്ള നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഇതിലുള്ള സാങ്കേതിക വിദ്യ വഴി കഴിയും.

Related News