Loading ...

Home International

വിസ്മയ പദ്ധതിയുമായി ഷാര്‍ജ:എട്ടു കോടി ദിര്‍ഹം ചിലവ്‌

ഷാര്‍ജ: അരകോടി മരങ്ങള്‍ കാവല്‍നില്‍ക്കുന്ന പാര്‍പ്പിട വിനോദ സമുച്ചയം ഷാര്‍ജയിലെ സിയൂഹില്‍ ഒരുങ്ങുന്നു. എട്ടുകോടി ദിര്‍ഹം ചിലവിലാണ് കൊടും വനത്തിനുള്ളില്‍ ചേതോഹരങ്ങളായ നിര്‍മാണങ്ങള്‍ നടത്തുന്നത്.റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ അരാഡ മേല്‍നോട്ടം വഹിക്കുന്ന മസാറില്‍ 4,000 വില്ലകളും ടൗണ്‍ ഹൗസുകളും എട്ട് ഭാഗങ്ങളായി വിഭജിച്ച്‌ 1.90 കോടി ചതുരശ്ര അടിയിലാണ് 50,000 മരങ്ങളുള്ള ഹരിത മനോഹരതീരം ഒരുക്കുന്നത്. മരങ്ങള്‍ തണല്‍ വിരിക്കുന്ന 13 കിലോമീറ്റര്‍ സൈക്കിള്‍ പാതയുമുണ്ട്.കുട്ടികളുടെ സാഹസിക കളിസ്ഥലം, സ്കേറ്റ് പാര്‍ക്ക്, ഔട്ട്‌ഡോര്‍ ആംഫി തിയേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ജൈവമാന്ത്രിക കേന്ദ്രമാണിത്. ആദ്യ വീടുകള്‍ 2023 ആദ്യ പാദത്തില്‍ കൈമാറും.

Related News