Loading ...

Home International

ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയില്‍ ആദ്യ ഇമാറാത്തി വനിതയായി ഡോ. ​ഫ​രീ​ദ അ​ല്‍ ഹു​സ്നി

ദുബായി:ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മ​ഹാ​മാ​രി പ്ര​തി​രോ​ധ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു ഇ​മാ​റാ​ത്തി വ​നി​ത​യും ഇ​ടം​പി​ടി​ച്ചു.യു.​എ.​ഇ​യു​ടെ ആ​രോ​ഗ്യ​കാ​ര്യ വ​ക്താ​വ് ഡോ. ​ഫ​രീ​ദ അ​ല്‍ ഹു​സ്നി​ക്കാ​ണ് അം​ഗീ​കാ​രം. 2024 വ​രെ ഡോ.ഫ​രീ​ദ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഉ​പ​ദേ​ശ സം​ഘ​ത്തി​ലു​ണ്ടാ​കും. യു.​എ.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക ആ​രോ​ഗ്യ​വ​ക്താ​വ് എ​ന്ന​തി​നു​പു​റ​മെ
അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​ണ് ഡോ. ​ഫ​രീ​ദ.പ​ക​ര്‍​ച്ച​വ്യാ​ധി വി​ദ​ഗ്ധ എ​ന്ന നി​ല​യി​ല്‍ ഡോ. ​ഫ​രീ​ദ​യു​ടെ വൈ​ദ​ഗ്ധ്യ​മാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പാ​ന്‍​ഡ​മി​ക് ഇ​ന്‍​ഫ്ലൂ​വ​ന്‍​സ പ്രി​പ​യേ​ര്‍​ഡ്​​ന​സ് ഫ്രെ​യിം​വ​ര്‍​ക്കി​ലേ​ക്ക് ഇ​വ​രെ എ​ത്തി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ല്‍ നിരന്തരം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന ഇ​വ​ര്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും സു​പ​രി​ചി​ത​യാ​ണ്.

Related News