Loading ...

Home International

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിന്‍ സുരക്ഷാ സംവിധാനം; "കവച്"

ഡല്‍ഹി: ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ ചീറി പാഞ്ഞെത്തിയാല്‍ അത്തരം അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ പുതിയതായി നടപ്പാക്കുന്ന പദ്ധതിയാണ് കവച്. ഇതിന്റെ അവസാന പരീക്ഷണമാണ് ഇന്ന് നടന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിന്‍ സുരക്ഷാ സംവിധാനമാണ്. സെക്കന്തരാബാദിന് സമീപം വച്ചായിരുന്നു പരീക്ഷണം. റേഡിയോ കമ്മ്യൂണിക്കേഷന്‍, മൈക്രോപ്രൊസസ്സര്‍, ഗ്ലോബ് പൊസിഷനിംഗ് സിസ്റ്റം ടെക്നോളജി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആന്റി-കൊളിഷന്‍ ഉപകരണ ശൃംഖലയാണ് കവച്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'സീറോ ആക്‌സിഡന്റ്' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ റെയില്‍വേ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ട് ട്രെയിനുകളില്‍ ഇത് ഉപയോഗിക്കുമ്ബോള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും. ഇത് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയും. ഒരു നിശ്ചിത പരിധിക്കുള്ളില്‍ അതേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കണ്ടെത്തുമ്പോൾ ഒരു ട്രെയിന്‍ യാന്ത്രികമായി നിര്‍ത്തുന്ന സംവിധാനമാണ് കവച്. ഈ സാങ്കേതികവിദ്യയുടെ കീഴില്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ ശൃംഖല ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കം.

Related News