Loading ...

Home International

സാമ്പത്തിക രംഗത്തെ വനിതകളുടെ പങ്കാളിത്തം; ബഹ്റൈന് മുന്‍നിര സ്ഥാനം

മനാമ: സാമ്പത്തിക രംഗത്തെ വനിതകളുടെ പങ്കാളിത്തത്തിലും ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിലും ബഹ്റൈന് മുന്‍നിര സ്ഥാനം.
ലോക ബാങ്ക് ഗ്രൂപ്പിന്റെ 'വനിത, ബിസിനസ്, നിയമം 2022' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2018ലേതിനേക്കാള്‍ ബഹ്റൈന്റെ സ്കോര്‍ 73 ശതമാനം മെച്ചപ്പെട്ടു.ധനകാര്യ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച്‌ 190 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇതനുസരിച്ച്‌ ബഹ്റൈന്റെ സ്കോര്‍ 9.4 പോയന്‍റ് ഉയര്‍ന്ന് 65ല്‍ എത്തി. വേതന വിതരണത്തില്‍ 100 സ്കോറും നേടാന്‍ ബഹ്റൈന് കഴിഞ്ഞു. തൊഴില്‍ വിപണിയില്‍ ലിംഗസമത്വം ഉറപ്പ് വരുത്താനുള്ള നിയമങ്ങളുടെ പ്രതിഫലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സംരംഭകത്വ സൂചികയിലും ബഹ്റൈന്‍ 100 സ്കോര്‍ സ്വന്തമാക്കി. സംരംഭകത്വ മേഖലയില്‍ സ്ത്രീ-പുരുഷ സമത്വം കൈവരിച്ചതിന്റെ ഫലമാണ് ഇത്.തൊഴിലിട സൂചികയില്‍ ബഹ്റൈന് 100ല്‍ 75 സ്കോറാണ് ലഭിച്ചത്. ഈ രംഗത്തും ബഹ്റൈന്റെ മികവ് തെളിയിക്കുന്നതാണിത്.
ഒരേ സ്വഭാവത്തിലുള്ള ജോലിയുടെ വേതനത്തില്‍ സ്ത്രീ-പുരുഷ വിവേചനം ഇല്ലാതാക്കാന്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമത്തില്‍ 2021ല്‍ കൊണ്ടുവന്ന ഭേദഗതി ബഹ്റൈന്റെ നേട്ടത്തില്‍ വലിയ പങ്കാണ് വഹിച്ചത്.രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ ചില മേഖലകളില്‍ സ്ത്രീകളുടെ അവസരങ്ങള്‍ പ രിമിതപ്പെടുത്തുന്ന വ്യവസ്ഥകളും ഭേദഗതിയില്‍ എടുത്തുകളഞ്ഞിരുന്നു.

Related News