Loading ...

Home International

ഉക്രൈയിന്‍- റഷ്യ രണ്ടാം റൗണ്ട് ചര്‍ച്ച നാളെ; നിര്‍ണായകം

ഉക്രൈയിനില്‍ ആധിപത്യം ഉറപ്പിക്കാനായി റഷ്യ നടത്തുന്ന യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ റഷ്യ- ഉക്രൈയിന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും.ബെലാറുസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

സാമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. യുക്രെയിനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് ബെലാറൂസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്നലെയാണ് അഞ്ച് ദിവസമായി തുടരുന്ന റഷ്യയുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്കിടെ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക സമാധാന ചര്‍ച്ച നടന്നത്. സൈനിക പിന്‍മാറ്റമാണ് യുക്രെയ്ന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. യുക്രെയ്‌നിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. അതേസമയം, യുക്രൈനിലേക്കുള്ള സൈനികാക്രണം ആഗോള തലത്തില്‍ അപലപിക്കപ്പെടുകയും ആവശ്യത്തില്‍ നിന്ന് മാറ്റമില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. യുഎസും യൂറോപ്യന്‍ യൂണിയനുമടക്കമുള്ള പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ മേഖലയിലേക്ക് കടന്നു വരരുതെന്നാണ് റഷ്യ ആവര്‍ത്തിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് ഇന്ന് വ്യക്തമാക്കിയത്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നാറ്റോ അം?ഗങ്ങളെന്ന പേരില്‍ അമേരിക്കയില്‍ നിന്നും ആണവായുധങ്ങള്‍ സ്വീകരിക്കുകയാണെന്നും യുക്രൈനും ഇത്തരത്തില്‍ ആയുധങ്ങള്‍ ലഭിക്കുന്നത് തടയാനാണ് റഷ്യ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഉക്രൈയിൻ,കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, തജികിസ്താന്‍, ഉസ്‌ബെകിസ്താന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, മോള്‍ഡോവ, എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, തുര്‍ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളെല്ലാം റഷ്യക്കൊപ്പം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.

കിഴക്കന്‍ യൂറോപ്യന്‍ മേഖലകളിലെ നാറ്റോയുടെ സൈനിക നീക്കങ്ങള്‍ പൂര്‍ണമായും നിര്‍ത്തി കിഴക്കന്‍ യൂറോപ്പില്‍ നിന്നും നാറ്റോ സൈന്യം പിന്‍വാങ്ങണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. ഇതിന് രേഖമൂലമുള്ള ഉറപ്പ് ലഭിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നുണ്ട്.

കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നാറ്റോ സ്വാധീനം ചെലുത്തുന്നതാണ് റഷ്യയുടെ ആശങ്ക. പോളണ്ട്, മുന്‍ സോവിയറ്റ് രാജ്യങ്ങളായ എസ്‌തോണിയ, ലിത്വാനിയ, ലാത്വിയ, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ കിഴക്കന്‍ യൂറോപ്പിന്റെ ഭൂരിഭാഗവും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ നാറ്റോ അവിടെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയില്ല. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നാറ്റോയുടെ വന്‍ സൈനിക വിന്യാസം തന്നെയുണ്ട്.

Related News