Loading ...

Home International

ഇന്തോനേഷ്യയില്‍ അതി ശക്തമായ ഭൂചലനം; 10 മരണം, 400 പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ അതി ശക്തമായ ഭൂചലനം. 10 പേര്‍ മരിച്ചു. 400 ഓളം പേര്‍ക്ക് പരിക്കേറ്റു. സുമാത്ര ദ്വീപിലായിരുന്നു ഭൂചലനം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പ നത്തോടെയുണ്ടായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. വീടുകള്‍ ഉള്‍പ്പെടെ ആയിരത്തോളം കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മരിച്ച 10 പേരില്‍ ആറ് പേര്‍ പസ്മാന്‍ സ്വദേശികളും, നാല് പേര്‍ പടിഞ്ഞാറന്‍ പസ്മാന്‍ സ്വദേശികളുമാണ്. ജില്ലകളിലെ നാല് ഗ്രാമങ്ങളിലാണ് ഭൂചലനം സാരമായ നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

400 ഓളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെല്ലാം വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഭൂചലനത്തിന്റെ പ്രകമ്ബനം മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News