Loading ...

Home International

സഹകരണം ശക്തമാക്കി ഗൾഫ് രാജ്യങ്ങളും യൂ​​റോ​പ്യ​ന്‍ യൂണിയനും

മ​നാ​മ: ബെ​ല്‍​ജി​യ​ത്തി​ലെ ബ്ര​സ​ല്‍​സി​ല്‍ ന​ട​ന്ന 26ാമ​ത് ഗ​ള്‍​ഫ് സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍-​യൂ​റോ​പ്യ​ന്‍ യൂണി​യ​ന്‍ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ സ​യാ​നി പ​ങ്കെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ അ​ല്‍ സൗ​ദ് രാ​ജ​കു​മാ​ര​​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ്​ ചാ​ള്‍​സ്​ മൈ​ക്കേ​ല്‍, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​നാ​ഇ​ഫ്​ ഫ​ലാ​ഹ്​ അ​ല്‍ ഹ​ജ്​​റാ​ഫ്​ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി.​സി.​സി​യും യൂ​റോ​പ്യ​ന്‍ യൂണി​യ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ബ​ന്ധം യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളും നേ​താ​ക്ക​ള്‍ ച​ര്‍​ച്ച​ചെ​യ്തു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ സം​ബ​ന്ധി​ച്ച്‌​ തു​ട​ര്‍​ച്ച​യാ​യ ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും വേ​ണ​മെ​ന്നും പ്രാ​ദേ​ശി​ക, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​താ​യും മ​ന്ത്രി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related News