Loading ...

Home International

ഇന്ധനം വാങ്ങാന്‍ പണമില്ല; ശ്രീലങ്കയില്‍ കടുത്ത ഊര്‍ജ പ്രതിസന്ധി

ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ വന്‍ ഇന്ധനപ്രതിസന്ധി. ശ്രീലങ്കയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയത്തിന് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ വേണ്ടി സര്‍ക്കാരിന്റെ പക്കല്‍ വിദേശ നാണ്യമില്ലാത്തതാണ് പ്രതിസന്ധയിയിലേക്ക് നയിച്ചത്.

രണ്ടു പെട്രോളിയം ഷിപ്പ്‌മെന്റുകള്‍ക്ക് നല്‍കാനുള്ള വിദേശ നാണ്യം പോലും ശ്രീലങ്കയുടെ പക്കലില്ല. കഴിഞ്ഞ ദിവസമെത്തിയ രണ്ടു പെട്രോളിയം ഷിപ്പ്‌മെന്റുകള്‍ക്ക് തങ്ങള്‍ക്ക് ഇതുവരെ പണം നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ ഊര്‍ജകാര്യ മന്ത്രി ഉദയ ഗമ്മന്‍പിള്ള പറഞ്ഞു.

415 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടത്തിലാണ് നിലവില്‍ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനുള്ളത്. ജനുവരിയില്‍ തന്നെ രാജ്യത്ത് പെട്രോളിയം പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയാണ് ശ്രീലങ്കയുടെ സാമ്ബത്തികസ്ഥിതിയെ ആകെ തകര്‍ത്തത്.

ഇന്ധനപ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കാന്‍ ഇന്ത്യ 40,000 മെട്രിക്ക് ടണ്‍ ഡീസലും പെട്രോളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വഴി നല്‍കിയിരുന്നു. കൂടാതെ 900 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയായി നല്‍കുമെന്നും കഴിഞ്ഞ മാസം ഇന്ത്യ അറിയിച്ചിരുന്നു.

Related News