Loading ...

Home International

ബ്രിട്ടണില്‍ കൊവിഡ് രോഗികളുടെ നിര്‍ബന്ധിത ഐസൊലേഷന്‍ നീക്കാന്‍ തീരുമാനം

ലണ്ടന്‍ : കൊവിഡ് പോസിറ്റീവാകുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ നീക്കം ചെയ്യാനൊരുങ്ങി ബ്രിട്ടണ്‍. അടുത്തയാഴ്ചയോടെ ഇതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തേക്കും.നിലവില്‍ കൊവിഡ് പോസിറ്റീവായവര്‍ക്കും ലക്ഷണങ്ങളുള്ളവര്‍ക്കുമുള്ള ഐസൊലേഷന്‍ കാലയളവ് അഞ്ച് ദിവസമാണ്. മറ്റ് ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും ബ്രിട്ടണില്‍ നേരത്തെ പിന്‍വലിച്ചിരുന്നു.

അതേ സമയം, ഐസൊലേഷന്‍ നിര്‍ബന്ധമല്ലാതാക്കുന്നത് അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ഉടന്‍ അപ്രത്യക്ഷമാകില്ലെന്നും അതിനാല്‍ വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയന്ത്രണങ്ങള്‍ നീക്കവെ പ്രഖ്യാപിച്ചിരുന്നു.

Related News