Loading ...

Home International

സമ്പദ്‌വ്യവസ്ഥയിലും സമുദ്ര ഭരണത്തിലും ഉഭയകക്ഷി കൈമാറ്റം വര്‍ദ്ധിപ്പിക്കുന്നതിനുള്ള റോഡ്‌മാപ്പില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു

ഇന്ത്യയും ഫ്രാന്‍സും സമ്പദ്‌വ്യവസ്ഥയില്‍ തങ്ങളുടെ ഉഭയകക്ഷി വിനിമയം വര്‍ദ്ധിപ്പിക്കുന്നതിനും നിയമവാഴ്ചയെ അടിസ്ഥാനമാക്കിയുള്ള സമുദ്ര ഭരണത്തിന്റെ പൊതുവായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ തീരദേശ, ജലപാത അടിസ്ഥാന സൗകര്യങ്ങളില്‍ സഹകരിക്കുന്നതിനുമായി ഒരു റോഡ്‌മാപ്പില്‍ ഒപ്പുവച്ചു.

കടല്‍ വ്യാപാരം, നാവിക വ്യവസായം, മത്സ്യബന്ധനം, സമുദ്ര സാങ്കേതിക വിദ്യ, ശാസ്ത്ര ഗവേഷണം, സമുദ്ര നിരീക്ഷണം, സമുദ്ര ജൈവവൈവിധ്യം, സമുദ്ര ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പരിപാലനം, സംയോജിത തീരദേശ പരിപാലനം, മറൈന്‍ ഇക്കോ ടൂറിസം, ഉള്‍നാടന്‍ ജലപാതകള്‍, സിവില്‍ ഭരണകൂടങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവ ഉള്‍പ്പെടുന്നതാണ് റോഡ്മാപ്പ് പരിധി.

Related News