Loading ...

Home International

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ യുഎഇയും ഇന്ത്യയും ഒപ്പുവച്ചു

അബുദാബി : വ്യാപാര ബന്ധത്തില്‍ പുതിയ യുഗം തുറക്കുന്ന സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറില്‍ യു എ ഇ യും ഇന്ത്യയും ഒപ്പുവച്ചു .ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും , അബുദാബി കിരീടവകാശിയും ഓണ്‍ലൈനിലൂടെ പങ്കു ചേര്‍ന്നു.

60 ബില്യണ്‍ ഡോളറില്‍ നിന്നും ഉഭയകഷികള്‍ തമ്മിലുള്ള വ്യാപാരം 100 ബില്യണ്‍ ഡോളര്‍ വരെയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ചരിത്രപരമായ വ്യാപാര കരാറിലാണ് യു എ ഇ യും ഇന്ത്യയും ഒപ്പു വെച്ചിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ ബിസിനസ് മേഖലയില്‍ പുതിയൊരു ലോകം തുറക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.

ഇരു രാജ്യങ്ങളിലെയും വിവിധ വ്യാപാര മേഖലകള്‍ക്ക് പരസ്പരം വിപണികള്‍ തുറക്കാന്‍ സാധ്യമാകും. ഇന്ത്യയില്‍ നിന്നുള്ള ഫര്‍മസിക്യൂട്ടിക്കല്‍ കമ്ബനികള്‍ക്ക് ഇന്നും അപ്രാപ്യമായിരുന്ന യു എ ഇ വിപണി ഇനി തുറന്നു കിട്ടുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് യു എ ഇ യില്‍ ഡിമാന്‍ഡ് ഉണ്ടെങ്കിലും നിലവില്‍ 5 % കസ്റ്റംസ് ഡ്യൂട്ടി നല്‍കുന്നതുകൊണ്ടു വില്‍പ്പനയെ ബാധിച്ചിരുന്നു.

വ്യാപാര കരാറിലൂടെ 80 % നികുതി കുറക്കപ്പെടും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നികുതികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കും .മാത്രമല്ല യു എ ഇ വിപണിയുടെ ജി സി സി രാജ്യങ്ങളിലേക്കും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിപണിയിലേക്കും പ്രവേശിക്കാനാകും എന്നതും വ്യാപാര കരാര്‍ ഉയര്‍ത്തുന്ന പ്രതീക്ഷയാണ് . ഇരു രാജ്യങ്ങളിലെയും വമ്ബന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പരസ്പരം നിക്ഷേപ പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനും ഇത് കാരണമാകും. വ്യാപാര മേഖലയിലെ കനത്ത വര്‍ദ്ധനവ് തൊഴില്‍ അവസരങ്ങളില്‍ ഏറെ വര്‍ദ്ധനവിനും കാരണമാകുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളിലും ജോലി സാദ്ധ്യതകള്‍ വര്ദ്ധിക്കും . ഇന്ത്യയില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും .

ഇന്ത്യയില്‍ നിന്നുള്ള വിദഗ്‌ധരായ ഒരു ലക്ഷത്തി നാല്പതിനായിരം പേര്‍ക്ക് യു എ ഇ യില്‍ വിസകള്‍ നല്‍കും. യു എ ഇയുടെ ജിഡിപിയില്‍ 9 ബില്യണ്‍ ഡോളര്‍ വര്‍ധിക്കും. ഏറ്റവും എളുപ്പം നടന്നതും രൂപപ്പെട്ടതുമായ ഉഭയകക്ഷി കരാര്‍ കൂടിയാവും ഇത്. ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിക്കുമ്ബോള്‍ ഒപ്പുവയ്ക്കാനായി തയാറാക്കിയതായിരുന്നു ഉടമ്ബടി. എന്നാല്‍ കോവിഡ് മൂലം സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, യു.എ.ഇ സാമ്ബത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി എന്നിവരാണ് കരാര്‍ ഒപ്പുവച്ചത്.

Related News