Loading ...

Home International

ഫു​കു​ഷി​മ ആ​ണ​വ​നി​ല​യ​ത്തി​ലെ മ​ലി​ന​ജ​ലം പു​റ​ന്ത​ള്ള​ല്‍: സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് യു​എ​ന്‍

ടോ​ക്കി​യോ: ഫു​കു​ഷി​മ ആ​ണ​വ നി​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ദ​ശ​ല​ക്ഷം ട​ണ്‍ മ​ലി​ന​ജ​ലം ക​ട​ലി​ലൊ​ഴു​ക്കാ​നു​ള്ള ജ​പ്പാ​ന്‍റെ പ​ദ്ധ​തി വി​ല​യി​രു​ത്താ​ന്‍ യു​എ​ന്‍.സ​മു​ദ്ര​ത്തി​ല്‍ ത​ള്ളു​ന്ന​തി​ന് മു​മ്ബ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് യുഎ​ന്‍ ന്യു​ക്ലി​യ​ര്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.ആ​ണ​വ നി​ല​യ​ങ്ങ​ളി​ലെ ജ​ലം ക​ട​ലി​ല്‍ ഒ ​ഴു​ക്കി​വി​ടാ​നു​ള്ള പ​ദ്ധ​തി​ക്ക് എ​തി​രെ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം ക​ടു​ത്ത എ​തി​ര്‍​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ല്‍. നി​ല​വി​ല്‍ പൊതു​ജ​ന​ങ്ങ​ള്‍ ആ​ണ​വ​മാ​ലി​ന്യം ക​ല​ര്‍​ന്ന ജ​ലം ടോ​ക്കി​യോ​യി​ല്‍ പു​റ​ന്ത​ള്ളി സു​ര​ക്ഷി​ത​മാ​ണെ​ന്ന് തെ​ളി​യിക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2011ലു​ണ്ടാ​യ സു​നാ​മി​യി​ലാ​ണ് ഫു​കു​ഷി​മ ആ​ണ​വ നി​ല​യ​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്. 1.25 ദ​ശ ല​ക്ഷം ട​ണ്‍ ജ​ല​മാ​ണ് ആ​ണ​വ​നി​ല​യ​ത്തി​ല്‍ സം​ഭ​രി​ക്ക​പ്പെ​ട്ട​ത്. ആ​ണ​വ നി​ല​യം ത​ണു​പ്പി​ക്കാ​ന്‍ ഉ​പ​യോഗി​ച്ച ജ​ല​വും മ​ഴ​വെ​ള്ള​വും ഭൂ​ഗ​ര്‍​ഭ ജ​ല​വും ഉ​ള്‍​പ്പെ​ടെ​യാ​ണ് ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത്. പ​ദ്ധ​തി പൂ​ര്‍​ത്തിയാ​ക്കാ​ന്‍ ദ​ശ​ക​ങ്ങ​ളെ​ടു​ക്കും.

Related News