Loading ...

Home International

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം പുനരാരംഭിച്ച്‌ ശ്രീലങ്ക

സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ് ശ്രീലങ്ക. ഇന്ത്യയില്‍നിന്ന് ചെലവ് കുറച്ചുപോകാന്‍ കഴിയുന്ന ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഈ ദ്വീപ് രാജ്യം.കോവിഡ് കാരണം ഏറെനാള്‍ രാജ്യം അടച്ചിട്ടിരിക്കുകയായിരുന്നു. ഈയിടെയാണ് വീണ്ടും വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ തുടങ്ങിയത്.രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം പുനരാരംഭിക്കുമെന്ന് ​ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. ഓണ്‍-അറൈവല്‍ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) സൗകര്യം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും മറ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ലഭ്യമാകും. അതേസമയം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നൈജീരിയ, സിറിയ, ഐവറി കോസ്റ്റ്, ഘാന, മ്യാന്‍മര്‍, കാമറൂണ്‍, ഉത്തര കൊറിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ല.

ഓണ്‍ലൈന്‍ വഴിയും ഇ.ടി.എ എടുക്കാം. സഞ്ചാരികള്‍ ശ്രീലങ്കയില്‍ വരുന്നതിന് മുൻപ് തന്നെ ഇ.ടി.എ കരസ്ഥമാക്കുന്നതാണ് ഉചിത​മെന്നും അധികൃതര്‍ അറിയിച്ചു.കോവിഡിന് ശേഷം ശ്രീലങ്കയിലേക്ക് കൂടുതലും വരുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാന ടിക്കറ്റിലെ ആകര്‍ഷകമായ ഓഫറുകളും ക്വാറന്റൈന്‍ രഹിത താമസവും ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.​ശ്രീലങ്കയില്‍ എത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും സാധുതയുള്ള യാത്രാ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം. ഇന്‍ഷുറന്‍സ് പരിരക്ഷ https://portal.pionline.lk/covidinsurance/ എന്ന ലിങ്ക് വഴി ലഭിക്കും. കോവിഡ് ചികിത്സയ്ക്കുള്ള പരിരക്ഷ ഉള്‍പ്പെടെ കുറഞ്ഞത് 50,000 യു.എസ് ഡോളറിന്റെ കവറേജ് ലഭിക്കും. 12 ഡോളറാണ് നിരക്ക്. വിമാനത്തില്‍ കയറുന്നതിന് മുൻപ് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമില്ലെങ്കിലും, ശ്രീലങ്കയില്‍ എത്തിയശേഷം ഇത് നിര്‍ബന്ധമാണ്.



Related News