Loading ...

Home International

ബഹ്റൈനില്‍ ഇസ്രായേലി സൈനിക കേന്ദ്രം വരുന്നു; ഗള്‍ഫ് ചരിത്രത്തില്‍ ആദ്യം

മനാമ: ചരിത്രത്തിലാദ്യമായി ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രായേല്‍ സൈനിക കേന്ദ്രം ഒരുങ്ങുന്നു. ബഹ്റൈനിലാണ് ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കേന്ദ്രം ഒരുക്കുന്നത്. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് രാജ്യത്ത് ഒരു മുതിര്‍ന്ന ഇസ്രായേലി നാവിക ഉദ്യോഗസ്ഥന് താവളമൊരുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ ഭാഗമായാണ് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ രാജ്യത്ത് നിയമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമുദ്ര സഞ്ചാരവും ചരക്കുനീക്കവും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബഹ്റൈനില്‍ താവളമടിച്ചിരിക്കുന്ന യുഎസ് ഫിഫ്ത്ത് ഫ്ളീറ്റ് നാവിക കപ്പലുമായി ബന്ധപ്പെട്ട ഒരു ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയിലാണ് ഇസ്രായേലി ഉദ്യോഗസ്ഥനെ നിയമിച്ചത്. മേഖലയിലെ സമുദ്ര സഞ്ചാരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി രൂപീകൃതമായ 34 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇതെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്റൈന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

Related News