Loading ...

Home International

ആഗോളസഹായം തേടി താലിബാന്‍ ബ്രിട്ടനില്‍; അമേരിക്ക പിടിച്ചുവച്ച പണം തിരികെ നല്‍കണമെന്ന് ആവശ്യം

കാബൂള്‍: അഫ്ഗാനിലെ ദുരിതം തീര്‍ക്കാന്‍ ലോകരാജ്യങ്ങളെ സമീപിച്ച്‌ താലിബാന്‍ മന്ത്രിമാര്‍. ഇതിനിടെ അമേരിക്ക തടഞ്ഞുവച്ചിരിക്കുന്ന നിക്ഷേപം അടിയന്തിരമായി അഫ്ഗാന്‍ ജനതയ്‌ക്ക് നല്‍കണമെന്ന ആവശ്യവുമായി മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രംഗത്തെത്തി.
ഗാനിയുടെ നേതൃത്വത്തില്‍ അമേരിക്കയുടെ പ്രതിരോധ വാണിജ്യ സഹായത്താലാണ് അഫ്ഗാനില്‍ അഷ്‌റഫ് ഗാനി ഭരിച്ചിരുന്നത്. അമേരിക്കന്‍ സൈന്യം പിന്മാറിയതോടെയാണ് താലിബാന്‍ വിവിധ ഭീകരസംഘടനകളുടെ സഹായത്താല്‍ വിവിധ പ്രവിശ്യകള്‍ പിടിച്ചെടുത്ത് മുന്നേറിയത്.കടുത്ത സാമ്ബത്തിക പരാധീനതയും ആഗോളതലത്തില്‍ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാത്തതും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. താലിബാന്‍ ആരോഗ്യ മന്ത്രി ഖ്വലാന്തര്‍ ഇബാദാണ് ലണ്ടന്‍ സന്ദര്‍ശിക്കുന്നത്. വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മൊത്വാഖ്വി ലണ്ടനില്‍ നിന്നും മടങ്ങിയതിന് പിന്നാലെയാണ് ഖ്വലാന്ദര്‍ വിദേശപര്യടനം നടത്തുന്നത്.ഇതാദ്യമായാണ് താലിബാന്‍ മന്ത്രി ബ്രിട്ടണിലെത്തുന്നത്. ആഗസ്റ്റ് മാസം അഫ്ഗാന്‍ അക്രമ ത്തിലൂടെ പിടിച്ചെടുത്ത താലിബാനുമായി നേരിട്ട് ബന്ധപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍.മനുഷ്യാവകാശ വിഷയങ്ങളിലും സ്ത്രീകളോടും കുട്ടികളോടുമുള്ള വിവേചനവും അവസാനിപ്പിക്കാത്തതാണ് ലോകരാജ്യങ്ങളുടെ ശത്രുതയ്‌ക്ക് കാരണം. അഫ്ഗാന്‍ ഭരണകൂടത്തെ അട്ടിമറിച്ച്‌ അക്രമത്തിലൂടെ ഭരണം കൈക്കലാക്കിയ താലിബാനെതിരെ സാമ്ബത്തിക വാണിജ്യ പ്രതിരോധ ഉപരോധമാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളത്.

Related News