Loading ...

Home International

പാക്കിസ്ഥാനില്‍ ഭരണപരാജയം തുറന്നു സമ്മതിച്ച്‌ ഇമ്രാന്‍ഖാന്‍

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തുറന്നു സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.പാക്കിസ്ഥാനില്‍ അധികാരത്തിലേറിയ സമയത്ത് വാഗ്ദാനം ചെയ്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളിലെ പിഴവുകളാണ് അതിന് കാരണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭരണം ആരംഭിച്ചപ്പോള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ രാജ്യത്ത് കൊണ്ടുവരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ പ്രശ്നങ്ങള്‍ മൂലം അത് നടന്നില്ല. സര്‍ക്കാരും മന്ത്രിമാരും മികച്ച ഫലം നല്‍കിയില്ല. സര്‍ക്കാരും രാജ്യതാത്പര്യവുമായി ബന്ധമില്ലെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രശ്നം. കയറ്റുമതി വര്‍ദ്ധിപ്പിച്ച്‌ രാജ്യത്തിന് സ്ഥിരതയുണ്ടാക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട്, എങ്ങനെ ജനങ്ങളുടെ അവസ്ഥയില്‍ മാറ്റം വരും?', പാക് പ്രധാനമന്ത്രി ആരാഞ്ഞു.

അഴിമതി വിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ (എന്‍എബി) ശരിയായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുമ്ബോഴാണ് ഇമ്രാന്‍ ഖാന്റെ ഈ കുറ്റസമ്മതം.

Related News