Loading ...

Home International

കോവിഡ് പരിശോധനക്ക് വിസമ്മതിച്ചു; ഫ്രഞ്ച് പ്രസിഡന്റിനെ മേശയുടെ അപ്പുറമിരുത്തി ചര്‍ച്ചനടത്തി പുടിന്‍

കോവിഡ് പരിശോധനക്ക് വിസമ്മതിച്ചു; ഫ്രഞ്ച് പ്രസിഡന്റിനെ മേശയുടെ അപ്പുറമിരുത്തി ചര്‍ച്ചനടത്തി പുടിന്‍ കോവിഡ് പരിശോധനക്ക് സമ്മതിക്കാത്തതിനാല്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണെ നീളന്‍ മേശയുടെ അപ്പുറമിരുത്തി ചര്‍ച്ച നടത്തി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍.

തിങ്കളാഴ്ചയാണ് ഇരു നേതാക്കളും നീളന്‍ മേശയുടെ അറ്റങ്ങളിലായിരുന്ന് ചര്‍ച്ച നടത്തിയത്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടാകുമോയെന്ന ഭയമില്ലാതാക്കാനായിരുന്നു മാക്രോണിന്റെ സന്ദര്‍ശനം. എന്നാല്‍ ഇരുനേതാക്കളും ദൂരത്തിരുന്ന് ചര്‍ച്ച നടത്തുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയായിരുന്നു.

പ്രത്യേകിച്ച്‌ മൂന്നു ദിവസത്തിന് ശേഷം കസാഖിസ്ഥാന്‍ പ്രസിഡന്‍റ് വന്നപ്പോള്‍ ചെറിയ മേശയിലിരുന്നാണ് പുടിന്‍ ചര്‍ച്ച നടത്തിയിരുന്നത്. ഇതോടെ പുടിന്‍-മാക്രോണ്‍ ചര്‍ച്ചയിലെ മേശ കൂടുതല്‍ ചര്‍ച്ചയായി. തുടര്‍ന്ന് നീളന്‍ മേശയുടെ പിറകിലെ രഹസ്യം വെള്ളിയാഴ്ച റഷ്യ വെളിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും കോവിഡ് പരിശോധനക്ക് മാക്രോണ്‍ തയാറാകാത്തതിനാലാണ് ഈ തരത്തില്‍ ചര്‍ച്ച നടത്തേണ്ടിവന്നതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെക്‌സോവ് വ്യക്തമാക്കി.

Related News