Loading ...

Home International

കാനഡ ട്രക്ക് സമരം: യുഎസ് അതിർത്തിയിലെ പാലം ഉപരോധിച്ചു, വ്യാപാര പ്രതിസന്ധി

കാനഡയിലെ കോവിഡ് നിയന്ത്രണങ്ങളി‍ൽ പ്രതിഷേധിച്ച് രണ്ടാഴ്ചയായി സമരം തുടരുന്ന ട്രക്ക് ഡ്രൈവർമാർ ഒന്റാറിയോയിലെ വിൻസറും യുഎസ് നഗരമായ ഡിട്രോയിറ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡർ പാലം ഉപരോധിച്ചു. രാജ്യാന്തര അതിർത്തിയിലെ തിരക്കേറിയ പാലം ഉപരോധിച്ചതോടെ ചരക്കുനീക്കം നിശ്ചലമായി. വ്യാപാരമേഖലയ്ക്ക് കനത്ത ആഘാതമാണ് 

അതിർത്തി കടക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് കോവിഡ് വാക്സീൻ, പരിശോധന നിർബന്ധമാക്കിയതാണ് സമരത്തിനു കാരണം കൂട്ട്സ്, ആൽബർട്ട, സ്വീറ്റ് ഗ്രാസ്, മോണ്ടാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാലവും സമരക്കാർ ഉപരോധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെങ്കിലും പ്രധാനമന്ത്രി ജസ്റ്റിൻ  ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്. 

Related News